Latest NewsNewsIndia

ദില്ലിയില്‍ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍, റസ്റ്ററന്റുകളില്‍ ബാക്കി വന്ന ഭക്ഷണം ഇരന്നു വാങ്ങി വിശപ്പടക്കി; ജോലി വാഗ്ദാന തട്ടിപ്പിനരായായ പെണ്‍കുട്ടി അനുഭവിച്ചത് കൊടും യാതനകള്‍

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ജാലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി അനുഭവിച്ച കൊടും യാതനയുടെ വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് പത്തൊന്‍പതുകാരി ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ജോലി വാഗ്ദാനം ചെയ്തവരുടെ മനസിലുരുപ്പ് അറിയാതെ ചതിയില്‍ അകപ്പെട്ടു. നാല് മാസം മുമ്പ് 5000 രൂപ മാസശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് അയാള്‍ എത്തിയപ്പേള്‍ മറിച്ചൊന്നും ചിന്തിക്കാതെ പോയി.

ഝാര്‍ഖണ്ഡിന്റെ പല സ്ഥലങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഈ പെണ്‍കുട്ടിയെ കൊണ്ടുപോയ വ്യക്തി തന്നെ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുറത്തുവന്ന 2018 -ലെ എന്‍ആര്‍സിബി ഡാറ്റ പ്രകാരം, ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടു പോകപ്പെട്ടത് 314 പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളാണ്. 30,000 രൂപയ്ക്ക് ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാം എന്നതാണ് ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ദയനീയമായ അവസ്ഥ.

ജോലിക്കെന്ന പേരില്‍ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയയാള്‍ ഓള്‍ഡ് ദില്ലിയിലെ ഒരാള്‍ക്ക് വിറ്റിട്ട് കടന്നുകളഞ്ഞു. അവിടെ ഓഫീസിലെ തൂപ്പുജോലിക്കാരിയായി നിന്നു. എന്നാല്‍ പെണ്‍കുട്ടിയെ അയാള്‍ വന്ന ദിവസം തന്നെ ബലാത്സംഗം ചെയ്തു. വീട്ടിലെ അടിമ പണി കൂടാതെ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കി. ഇയാളുടെ പീഡനങ്ങള്‍ക്കു പുറമെ ഒരുദിവസം അയാള്‍ നാല് പേരെയും കൂട്ടി വന്നു. എന്നാല്‍ പീഡന ശ്രമം എതിര്‍ത്ത പെണ്‍കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

ഭാഷയും ദിക്കുമറിയെ ഓടിയ പെണ്‍കുട്ടി യാത്ര അവസാനിപ്പിച്ചത് 800 കിലോമീറ്റര്‍ അപ്പുറം എത്തിയശേഷമാണ്. റസ്റ്ററന്റുകളില്‍ ബാക്കി വന്ന ഭക്ഷണം ഇരന്നു വാങ്ങി വിശപ്പടക്കി.ദില്ലിയില്‍ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍. സിദ്ധിയില്‍ എത്തിയ പെണ്‍കുട്ടി റോഡില്‍ വീണു. ഒടുവില്‍ പെണ്‍കുട്ടിയെ ആരോ പൊലീസ് സ്റ്റേഷനിലും, അവിടന്ന് ഒന്നു സ്റ്റോപ്പ് സെന്ററിലും ചികിത്സയ്ക്കായി എത്തിച്ചു.

എന്നാല്‍, അവിടെയും കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. അവള്‍ ആകെ സംസാരിച്ചിരുന്നത് സാന്താളി ഭാഷ മാത്രമായിരുന്നു. പൊലീസുകാര്‍ക്കാകട്ടെ ആകെ അറിയാമായിരുന്നത് ഹിന്ദിയും. ഒടുവില്‍ സ്റ്റേഷന്‍ പരിസരത്തുതന്നെ നടത്തിയ അന്വേഷണത്തില്‍ ഹിന്ദിയും സാന്താളിയും അറിയുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ എത്തിച്ചാണ് പെണ്‍കുട്ടിയുമായി സംസാരിച്ചത്. തുടര്‍ന്നാണ് പൊലീസ് സാഹിബ് ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപെടുന്നതും, യുവതിയെ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്തതും.ഡിസംബര്‍ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നു.

സംസ്ഥാനത്ത് മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ബൈദ്യനാഥ് കുമാര്‍ പറയുന്നത്, ‘സംസ്ഥാനത്ത് നല്ലൊരു ആടിനെ വിലയ്ക്കുവാങ്ങണം എന്നുണ്ടെങ്കില്‍ ചുരുങ്ങിയത് 80,000 രൂപയെങ്കിലും ചെലവിട്ടേ പറ്റൂ. എന്നാല്‍, വാങ്ങേണ്ടത് പെണ്‍കുട്ടിയെ ആണെങ്കില്‍, അതിന്റെ മൂന്നിലൊന്നു പൈസയ്ക്ക് കാര്യം നടക്കും…’ എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button