Latest NewsNewsMusicInternational

കാമുകി ഗർഭിണിയാണ്; ഇനി അവളെ കല്യാണം കഴിക്കണം; പ്രമുഖ ഗായകന്റെ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ

സൗത്ത് കൊറിയ: “കാമുകി ഗർഭിണിയാണ്. ഇനി അവളെ കല്യാണം കഴിക്കണം. ഇനി അവൾക്കൊപ്പമാവും ജീവിതകാലം മുഴുവനും. ഇനി അവൾ എന്റെ ഭാര്യയാണ്”. പ്രശസ്‌ത സൗത്ത് കൊറിയൻ ഗായകന്റെ ഈ വാചകങ്ങളിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.

സൗത്ത് കൊറിയൻ ഗായകൻ ചെൻ എന്ന കിം ജോങ്‌ടെ ആണ് വിവാഹ വാർത്ത തന്റെ ആരാധകർക്ക് മുന്നിൽ ഒരു കയ്യെഴുത്തു കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. വളരെ അടുപ്പമുള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാവും വിവാഹം ഉണ്ടാവുക. കാമുകി സെലിബ്രിറ്റി അല്ല.

ALSO READ: ബിഗ് ബോസ് ഹൗസിന്റെ സ്വന്തം ഗായകൻ സോമദാസിന് പരസ്ത്രീ ബന്ധമോ? പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ കണ്ടു; വെളിപ്പെടുത്തലുകളുമായി മുൻ ഭാര്യ(വീഡിയോ)

വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. താൻ മാനേജ് ചെയ്യുന്ന എസ്.എം. എന്റർടൈൻമെന്റ് കമ്പനിയിൽ ചർച്ച ചെയ്ത ശേഷമാണ് പ്രഖ്യാപനം നടത്തിയത്. എന്തായാലും ആരാധകർ ത്രില്ലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button