KeralaLatest NewsNewsSpirituality

ഇന്ന് മകരവിളക്ക് : ദർശനത്തിനായി ഭക്ത ജനത്തിരക്കിൽ ശബരിമല

സന്നിധാനം : ശബരിമലയിൽ ഇന്ന് മകരവിളക്ക്.  കഠിന വ്രതത്താൽ മലകയറി എത്തിയ അയ്യപ്പ ഭക്തന്മാർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം നേടാനുമായി കാത്തിരിക്കുന്നു. പന്തളത്തു നിന്ന് ആഘോഷമായി ശബരിമലയിൽ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന ഇന്ന് വൈകിട്ട് 6.30ന് നടക്കും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കുകയും, പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതി തെളിയുകയും ചെയ്യുന്നു. കാലാവസ്ഥ അനുകൂലമായാൽ സന്നിധാനത്തു മാത്രമല്ല, പരിസര പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും മകര ജ്യോതി ദർശിക്കുവാൻ സാധിക്കും.

Also read : വീടുകളിൽ ഗണപതി വിഗ്രഹം വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അയ്യപ്പന്മാരുടെ പർണശാലകളുണ്ട്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങൾ കൂടി എത്തിയതോടെ സന്നിധാനത്തിൽ തിരക്കേറി. അപകടങ്ങളും മറ്റും ഒഴിവാക്കാനായി പോലീസ് വൻ സുരക്ഷയാണ് എങ്ങും ഒരുക്കിയിട്ടുള്ളത്.സന്നിധാനത്ത് രണ്ട് പമ്പ, നിലയ്ക്കൽ ,പുല്ലുമേട് എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെയും മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തി കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button