മോസ്കോ∙ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരും രാജി വച്ചു. റഷ്യയിലെ ദേശീയ ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നു വ്‌ളാഡിമിര്‍ പുടിൻ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാജി. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം.
നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയ്യാളുന്നത് പ്രസിഡന്റാണ് എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനു കൈമാറും. 2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണു പുതിയ നീക്കം.
പുടിന്‍റെ പൂർണ അറിവോടെ നടന്ന മെദ്‌വദേവിന്റെ തീരുമാനത്തിൽ അഭിനന്ദനം അറിയിച്ച് അദേഹം തന്നെ രംഗത്തെത്തി. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് എല്ലാ സഹകരണവും നൽകിയ സർക്കാരിന് ഞാൻ നന്ദി അറിയിക്കുന്നു. നമ്മൾ ഒരുമിച്ച് നേടിയ ഫലങ്ങൾക്ക് സംതൃപ്തി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ചെയ്തിട്ടില്ല, പക്ഷേ എല്ലാം ഒരിക്കലും പൂർണ്ണമായി പ്രവർത്തിക്കുന്നില്ല– പുടിൻ പറഞ്ഞു.
Post Your Comments