Latest NewsKeralaNews

പ്ലാസ്റ്റിക് നിരോധനം: ബോധവത്കരണം കഴിഞ്ഞു; ശിക്ഷാ നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിട്ട് 15 ദിവസം കഴിഞ്ഞു.എന്നാൽ ഈ 15 ദിവസവും യാതൊരു പിഴയും ഈടാക്കിയിരുന്നില്ല. ബോധവത്കരണം മാത്രമായിരുന്നു അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടി. എന്നാൽ ഇന്ന് മുതല്‍ ശിക്ഷാ നടപടികള്‍ തുടങ്ങി.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് ഇന്ന് മുതല്‍ പിഴ ഈടാക്കുക. ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും.

കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല. പ്ലാസ്റ്റിക് നിരോധനത്തിനെതിരായ വ്യാപാരികളുടെ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതെല്ലാം അവഗണിച്ചായിരുന്നു നിരോധനം നടപ്പിലാക്കിയത്.

പ്ലാസ്റ്റിക് നിരോധനവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. 2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതാണു തീരുമാനം. നവംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ALSO READ: പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കാൻ നിർദേശം

പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ഷീറ്റ്, റെസ്റ്റോറന്റുകളിലും ആഘോഷങ്ങളിലും വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂൺ, സ്ട്രോ, സ്റ്റെറർ, തെർമോക്കോൾ/സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ് എന്നിവ നിരോധിച്ച പ്ലാസറ്റിക് ഉൽപ്പന്നങ്ങളിൽപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button