Latest NewsKeralaNews

പാലക്കാട് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ; കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ വൈകി

പാലക്കാട്: പാലക്കാട് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ പരാതി. കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ വൈകിയാണ്. പാലക്കാട് വല്ലാപ്പുഴ കുറവട്ടൂര്‍ കെസിഎം യുപി സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ സ്‌കൂളില്‍ മണിക്കുറുകളോളം ഇരുത്തുകയും കൂടാതെ കുട്ടിയുടെ വീട്ടില്‍ അറിയിക്കാന്‍ വൈകി എന്നുമാണ് പരാതി.

എട്ടാക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള കമ്പിവേലിയില്‍ തട്ടി കണ്ണിന് ഗുരുതര പരിക്കേറ്റത്. രണ്ട്മണിക്കൂറോളം മുറിവുമായി കുട്ടി സ്റ്റാഫ് റൂമില്‍ ഇരിക്കേണ്ടി വന്നു. ആശുപത്രിയില്‍ എത്തിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ എത്തിച്ചില്ല. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം കുട്ടിയുടെ വീട്ടിലേക്ക് ആളെ പറഞ്ഞുവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അമ്മയാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.മുറിവ്  ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ കാഴ്ച തന്നെ നഷ്ടമായേനെ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയില്‍ നിന്നും അമ്മയില്‍ നിന്നും മൊഴി എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button