മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മിഡ് സീസണ്‍ പരിശീലനത്തില്‍ മാറ്റം. ഫെബ്രുവരി കാലയളവില്‍ ലീഗില്‍ കിട്ടുന്ന ഇടവേളയില്‍ ഖത്തറിലേക്ക് പരിശീലനത്തിന് പോകാനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തീരുമാനം. എന്നാല്‍ അറേബ്യന്‍ നാടുകളില്‍ യുദ്ധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഖത്തറിലേക്ക് പോകേണ്ട എന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍ അല്ലാതെ വേറെ എന്തിനെ കുറിച്ചും ആലോചിക്കാന്‍ താത്പര്യമില്ല എന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ ഖത്തറിലേക്ക് പോകുന്നില്ല എന്നുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ യുണൈറ്റഡ് ദുബായില്‍ ആയിരുന്നു പരിശീലനത്തിന് പോയിരുന്നത്
Post Your Comments