KeralaLatest NewsNewsIndia

‘ഒരാൾക്ക് ഒരു പദവി’; കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന തത്വവുമായി കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍. തീരുമാനം ഭാഗികമായി അംഗീകരിച്ചു. കൊടിക്കുന്നിലിനെയും കെ.സുധാകരനേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തിയേക്കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തി ചര്‍ച്ച തുടരും. പത്തുവര്‍ഷമായി തുടരുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമുണ്ടാകും.

നേരത്തെ നൽകിയ ജംബോ പട്ടിക ഹൈക്കമാൻ‍ഡ് മടക്കിയ പശ്ചാത്തലത്തിൽ, ചുരുക്ക പട്ടികയിൽ ധാരണയായ ശേഷമാണ് നേതാക്കൾ സോണിയയെ കാണുന്നതെന്നാണ് സൂചന. നൂറിലേറെ പേരുണ്ടായിരുന്ന ആദ്യ പട്ടിക 25 ആക്കി ചുരുക്കിയെന്നാണ് അറിയുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പും ചർച്ചയാകും. തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

ALSO READ: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം ഇതാണ്

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവർക്കു പുറമേ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരും സോണിയയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നു. സോണിയയുടെ അനുമതി ലഭിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ പട്ടിക പ്രഖ്യാപിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button