ബാഗ്ദാദ്: അമേരിക്കൻ സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും ആക്രമണം. ഇറാക്കില്‍ വടക്കന്‍ ബാഗ്ദാദിലെ താജി സൈനിക കേന്ദ്രത്തിനു സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് റോക്കറ്റുകള്‍ പതിച്ചത്. അഞ്ച് കത്യൂഷ റോക്കറ്റുകളാണ് പതിച്ചതെന്ന് അറബ് മാധ്യമങ്ങൾ ചെയ്തത്. ആളപായമുണ്ടായിട്ടില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. സംഭവത്തോട് ഇറാനോ,വൈറ്റ് ഹൗസോ പെന്റഗണോ പ്രതികരിച്ചിട്ടില്ല.
At least one rocket hits near Iraq base hosting US forces, reports AFP news agency quoting police.
— ANI (@ANI) January 14, 2020
കഴിഞ്ഞ ഞായറാഴ്ച്ചയും അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നും, നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം.
Also read : 800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് തീതുപ്പി താല് അഗ്നിപര്‍വതം
യുഎസ് വ്യോമാക്രമണത്തിലൂടെ ഇറാന് ഗുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും കഴിഞ്ഞ ദിവസങ്ങളിൽ ഇറാന് വ്യോമാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികത്താവളങ്ങള്‍ക്ക് നേരേ നടത്തിയ മിസൈലാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയെങ്കിലും അമേരിക്ക അത് തള്ളിയിരുന്നു.
Post Your Comments