Latest NewsIndiaNews

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോകം അടക്കി വാണിരുന്ന കുറ്റവാളിയെ കാണാന്‍ മുംബൈയില്‍ വന്നിരുന്നതായി രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍ : പ്രതികരിയ്ക്കാതെ കോണ്‍ഗ്രസ്

പൂനെ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോകം അടക്കിവാണിരുന്ന കുറ്റവാളി കരിംലാലയെ കാണാന്‍ മുംബൈയില്‍ വന്നിരുന്നതായി രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍, പ്രതികരിയ്ക്കാതെ കോണ്‍ഗ്രസ്. മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് കോണ്‍ഗ്രസിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും പിടിച്ചുകുലുക്കി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യുട്ടിവ് എഡിറ്റര്‍ കൂടിയായ റാവുത്ത് തന്റെ ആദ്യകാല പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തിലാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക നായകന്‍ കരിംലാലയെ സന്ദര്‍ശിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അക്കാലത്ത് മുംബൈ അധോലോകം അടക്കി വാണിരുന്നത് ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമാണ്. ഈ സമയത്ത് തന്നെയാണ് ദക്ഷിണ മുംബൈയിലെ പൈഥുണിയിലെ കരിംലാലയുടെ വസതിയിലാണ് ഇന്ദിരാഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നത് – സഞ്ജയ് റാവുത്ത് പറയുന്നു. എന്നാല്‍, എന്തിനായിരുന്നു സന്ദര്‍ശനമെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചില്ല. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല

കടപ്പാട്
മലയാള മനോരമ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button