ഐസിസിയുടെ 2019ലെ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി കൊഹ്ലിയെ തെരഞ്ഞെടുത്തു. മാത്രവുമല്ല ടെസ്റ്റ് ടീമില്‍ ആകെ രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഇടംനേടാനായത്. അതേസമയം ഏകദിന ടീമില്‍ ഇന്ത്യന്‍ ആധിപത്യമാണ്. 4 ഇന്ത്യന്‍ താരങ്ങളാണ് ഏകദിന ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.
കൊഹ്ലിയെ കൂടാതെ ടെസ്റ്റ് ടീമില്‍ ഇടംനേടിയ മറ്റൊരു താരം മായങ്ക് അഗര്‍വാളാണ്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി അടക്കം മികച്ച പ്രകടനമാണ് മായങ്ക് പുറത്തെടുത്ത്. ടെസ്റ്റ് ടീമില്‍ ഒരു ഇംഗ്ലണ്ട് താരം മാത്രമാണ് ഇടം പിടിച്ചത്. ബെന്‍ സ്റ്റോക്‌സ് മാത്രമാണ് ഇംഗ്ലണ്ടില്‍ നിന്ന് സ്ഥാനം പിടിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്ന് 5 പേരും ന്യൂസിലാന്റില്‍ നിന്ന്് 3 പേരും ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട.
ഏകദിന ടീമില്‍ കൊഹ്ലിയെ കൂടാതെ രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു.ഓസ്‌ട്രേലിയ പാക്കിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും ഇംഗ്ലണ്ടില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നും രണ്ട് താരങ്ങള്‍ വീതവും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്
ഏകദിന ടീം : രോഹിത് ശര്‍മ, ഷെയ് ഹോപ്പ്, വിരാട് കോഹ്ലി (നായകന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
ടെസ്റ്റ് ടീം : മായങ്ക് അഗര്‍വാള്‍, ലാഥം, ലബുഷെയ്ന്‍, കൊഹ്ലി (നായകന്‍), സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, വാറ്റ്‌ലിംഗ്, പാറ്റ് കമ്മിന്‍സ്, സ്റ്റാര്‍ക്, വാഗ്നെര്‍, നഥാന്‍ ലിയോണ്‍
Post Your Comments