കൊച്ചി : നിരോധിച്ച പ്ലാസ്റ്റിക് കൈവശം വെയ്ക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി. നിരോധിച്ച പ്ലാസ്റ്റിക് ഒരു കാരണവശാലും കൈവശം വൈക്കരുതെന്ന് ഹൈക്കോടതി. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
Read Also : പ്ലാസ്റ്റിക് നിരോധനം: കാലിയായ പ്ലാസ്റ്റിക് മദ്യകുപ്പികള്‍ കൈമാറുന്നതിൽ ബിവറേജസ് കോര്‍പറേഷന് വെല്ലുവിളി
ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനേക്കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവില്‍ വന്നത്.
അതേസമയം, പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ആ ഉത്തരവാണ് ഇന്ന് ഹൈക്കോടതി തിരുത്തിയത്.
Post Your Comments