ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യുന്നതും ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ക്ലബ്ബുകളാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും. അതുപോലെ തന്നെ ഏറ്റവും ചര്‍ച്ച ചെയപ്പെടുന്ന ലീഗ് മത്സരങ്ങളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാലീഗയും ഇപ്പോഴിതാ ചര്‍ച്ചകള്‍ക്ക് ചൂടു കൂട്ടി ക്ലബ്ബുകളുടെ വരുമാനം പുറത്ത് വിട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്കാണ് ചരിത്രത്തിലാദ്യമായാണ് ബാഴ്‌സലോണ ഈയൊരു നേട്ടത്തിലെത്തുന്നത്. ഏതാണ്ട് 670 കോടിയോളം (840.8 ദശലക്ഷം യൂറോ) രൂപയാണ് ബാഴ്‌സലോണയുടെ വരുമാന നേട്ടം. 2018 19 സീസണിലെ കണക്കനുസരിച്ചാണ് നേട്ടം.
വരുമാനത്തിലെ ഉയര്‍ച്ചയിലൂടെ തങ്ങളുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനേരണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാഴ്‌സലോണ കളത്തിന് പുറത്തെ റെക്കോര്‍ഡും സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയുടെ വരുമാനത്തില്‍ 22 ശതമാനമാണ് വളര്‍ച്ച. വിപണി വരുമാനത്തില്‍ 550 കോടിയോളം (690.4 ദശലക്ഷം യൂറോ) രൂപയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19 ശതമാനം അധിക വളര്‍ച്ചയാണ് കഴിഞ്ഞ സീസണില്‍ വിപണി മൂല്യത്തിലൂടെ ക്ലബ്ബ് സ്വന്തമാക്കിയിരിക്കുന്നത് ടീമിന്റെ മത്സരങ്ങളുടെ സംപ്രേക്ഷണത്തിലൂടെ 34 ശതമാനവും വരുമാനം വര്‍ധിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബുകളുടെ പട്ടികയിലെ ആദ്യ പത്തില്‍ അഞ്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളാണ് ഇടംപിടിച്ചത്.ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ് നാലാം സ്ഥാനത്ത് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി അഞ്ചാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാനത്തും ഈ സീസണില്‍ ജൈത്ര യാത്ര തുടരുന്ന ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തും ടോട്ടനം എട്ടും ചെല്‍സി ഒമ്പതാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസാണ് പത്താം സ്ഥാനത്ത്.
Post Your Comments