ന്യൂഡല്‍ഹി : 19 കാരിയ്ക്ക് ജോലിവാഗ്ദാനം ചെയ്ത് ക്രൂര ബലാത്സംഗം. രക്ഷപ്പെട്ട് ഇറങ്ങിയോടിയത് കിലോമീറ്ററുകളോളം. മധ്യപ്രദേശിലാണ് സംഭവം. സ്വന്തംഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ മാസം അയ്യായിരം രൂപ ശമ്പളത്തില്‍ ഒരു വീട്ടുജോലി വാഗ്ദാനം ചെയ്തതിലൂടെയാണ് സംഭവങ്ങളുടെ തുടക്കം.
ഡല്‍ഹിയിലെ മിഷനറി സൊസൈറ്റിയില്‍ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാള്‍ ഓള്‍ഡ് ഡല്‍ഹിയിലെ ഒരാള്‍ക്ക് വിറ്റിട്ട് കടന്നുകളയുകയായിരുന്നു. ഡല്‍ഹിയിലെത്തിയ അയാളുടെ ഓഫീസിലായിരുന്നു പകല്‍ ജോലി. തൂത്തുതുടയ്ക്കണം, ചായയിടണം. ഇതെല്ലാം കഴിഞ്ഞ് രാത്രിയായപ്പോഴായിരുന്നു അയാള്‍ പെണ്‍കുട്ടിയെ ബലമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ നാല് പേര്‍ക്ക് കൈമാറി.
read also : മൂവര്‍ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കാട്ടില്‍ ഉപേക്ഷിച്ചു
ഇവരില്‍ നിന്നാണ് ഈ പെണ്‍കുട്ടി രക്ഷപ്പെട്ട് 800 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ദേശത്ത് തിരിച്ചെത്തിയത്. ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഇത്തരത്തില്‍ മറ്റുപെണ്‍കുട്ടികളേയും ചതിച്ച് ബലാത്സംഗത്തിനിരയക്കിയിട്ടുണ്ടെന്ന് പറയുന്നു.
Post Your Comments