മനില: 800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക് തീതുപ്പി താല്‍ അഗ്നിപര്‍വതം. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച താല്‍ ചൊവ്വാഴ്ചയാണ് വലിയതോതില്‍ ലാവയും ചാരവും വര്‍ഷിച്ചത്. പ്രദേശത്ത് അതീവജാഗ്രത തുടരുകയാണ്. ഞായറാഴ്ചയാണ് താല്‍ ആദ്യം പൊട്ടിത്തെറിച്ചത്. പിന്നീട് വീണ്ടും പൊട്ടിത്തെറിച്ചതിനെ തുടർന്ന് മനില വിമാനത്താവളം അടച്ചിടുകയും 250ലധികം വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്‌തിരുന്നു. ചൊവ്വാഴ്ച കൂടുതല്‍ ശക്തമായി പൊട്ടിത്തെറിച്ചതോടെ സമീപ ഗ്രാമങ്ങളിലെല്ലാം ചാരവും ലാവയും എത്തി. ലാവ പുറന്തള്ളല്‍ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപ ഗ്രാമങ്ങളില്‍ വന്‍തോതില്‍ ചാരം നിറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments