റിയാദ്: സൗദിയിലെ പുതിയ വിസ ചട്ടങ്ങളില്‍ വിശദീകരണവുമായി അധികൃതര്‍. അമേരിക്ക, ബ്രിട്ടന്‍, ഷെങ്കന്‍ വിസകളുള്ളവര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാകും. ഇവര്‍ക്ക് സൗദിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ഓണ്‍ അറൈവല്‍ സന്ദര്‍ശക വിസ അനുവദിക്കും.സൗദി അറേബ്യന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഫ്ലൈനാസ്, ഫ്ലൈഅദീല്‍, സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളിലെത്തുന്നവര്‍ക്കായിരിക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നത്.
അറബ് രാജ്യങ്ങളിലെയോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലെയോ വിമാനങ്ങളില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല. വിസ ലഭിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഒരിക്കലെങ്കിലും പ്രവേശിച്ചിരിക്കണം, പാസ്‍പോര്‍ട്ടിന് മതിയായ കാലാവധിയുണ്ടാകണമെന്നും നിബന്ധനയുണ്ട്.
Post Your Comments