KeralaLatest NewsIndia

‘ഇതാണോ മാധ്യമ ധർമ്മം?’ ഏഷ്യാനെറ് ന്യൂസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

ഏഷ്യാനെറ്റിൽ ചുവപ്പൻ രാഷ്ട്രീയത്തിന്റെ അതി പ്രസരമെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ലോകം ആരാധിക്കുന്ന സദ്ഗുരുവിനെ അപമാനിക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തയ്യാറാക്കിയ വെബ് സ്പെഷ്യൽ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എന്ന് തുടങ്ങിയാണ് വി മുരളീധരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധം അറിയിച്ചത്.

സമൂഹത്തിൽ ബഹുമാന്യരായ വ്യക്തികളെ തേജോവധം ചെയ്യുന്നതും ,പറഞ്ഞും എഴുതിയും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസിന്റെ വിവിധ പ്ലാറ്റ് ഫോമുകളിൽ ഈയിടെ കൂടി വരുന്നുണ്ട്. ഇതൊക്കെ സ്ഥാപനത്തിന്റെ ഔദ്യോഗിക അഭിപ്രായമാണോ എന്നറിയാൻ ആഗ്രഹമുണ്ട് എന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

ലോകം ആരാധിക്കുന്ന സദ്ഗുരുവിനെ അപമാനിക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തയ്യാറാക്കിയ വെബ് സ്പെഷ്യൽ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. സമൂഹത്തിൽ ബഹുമാന്യരായ വ്യക്തികളെ തേജോവധം ചെയ്യുന്നതും ,പറഞ്ഞും എഴുതിയും മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസിന്റെ വിവിധ പ്ലാറ്റ് ഫോമുകളിൽ ഈയിടെ കൂടി വരുന്നുണ്ട്. ഇതൊക്കെ സ്ഥാപനത്തിന്റെ ഔദ്യോഗിക അഭിപ്രായമാണോ എന്നറിയാൻ ആഗ്രഹമുണ്ട്.

അതോ ജീവനക്കാർ അവരുടെ നിക്ഷിപ്ത രാഷ്ട്രീയ താത്പര്യമനുസരിച്ച് തയ്യാറാക്കുന്നതെല്ലാം പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയുമാണോ നിങ്ങളുടെ ശൈലി? വിമർശനമാകാം, പക്ഷേ, അത് സഭ്യതയുടെ സീമ ലംഘിച്ചായാൽ പ്രതികരിക്കാതിരിക്കുമെന്ന് കരുതരുത്. എം.ജി.രാധാകൃഷ്ണനും സിന്ധു സൂര്യകുമാറും വിനു വി. ജോണും പി.ജി.സുരേഷ് കുമാറും അടക്കമുള്ളവരുടെ ആശീർവാദത്തോടെയാണോ സദ്ഗുരുവിനെപ്പറ്റിയുള്ള ഈ തോന്നുംപടി വിവരണം ലോകം ആരാധിക്കുന്ന സദ്ഗുരുവിനെതയ്യാറാക്കിയതെന്നറിയാൻ താത്പര്യമുണ്ട്!
നേരോടെ!!! നിർഭയം!!!….

shortlink

Related Articles

Post Your Comments

Related Articles


Back to top button