Latest NewsIndiaNews

പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഉറുദുവില്‍ എഴുതി കത്ത്; ഇത്തരം ഭീഷണിയില്‍ ഭയപ്പെടില്ലെന്ന് പ്രഗ്യ സിംഗ്

ഭോപ്പാല്‍ : ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഉറുദുവില്‍ എഴുതിയ കത്ത് കണ്ടെത്തി. കൂടാതെ കത്തിനൊപ്പം തിരിച്ചറിയാനാകാത്ത ‘പൊടി’യും ഉണ്ടായിരുന്നു. എന്നാല്‍ ചിലപ്പോള്‍ തീവ്രവാദിക്കളായിരിക്കാം ഈ കത്തയച്ചിരിക്കുന്നത്. താന്‍ ഇത്തരം ഭീഷണിയില്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്ന്’ പ്രഗ്യ സിംഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടു ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്. ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഫൊറന്‍സിക് വിദഗ്ധര്‍ക്കുമൊപ്പം ഭോപ്പാല്‍ പൊലീസ് പ്രഗ്യ സിംഗിന്റെ വീട്ടിലേക്ക് എത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പൊലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി.

പ്രഗ്യ സിംഗ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളില്‍ കുറുകെ വരഞ്ഞിട്ടുണ്ട്. എന്തായാലും സംഭവത്തില്‍ ഭോപ്പാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button