തിരുവനന്തപുരം : അഴിമതി കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസ് കുടുങ്ങും രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. ചീഫ് സെക്രട്ടറി പ്രതിയായ കെഎംഎംഎല്‍ അഴിമതിക്കേസിലെ രേഖകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് അന്വേഷണ സംഘം ടോം ജോസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ പരാതിക്കാരന് സമര്‍പ്പിച്ച ആക്ഷേപത്തില്‍ വാദം
അന്തിമ റിപ്പോര്‍ട്ടില്‍ ഒപ്പം സമര്‍പ്പിക്കാത്ത രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും എല്ലാ രേഖകളും ഹാജരാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും കോടതി നിര്‍ദ്ദേശം നല്‍കിയത്. ടോം ജോസ് കെഎംഎംഎല്‍ എംഡി ആയിരിക്കെ 250 മെട്രിക് ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Post Your Comments