ന്യൂ ഡൽഹി : മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണം, കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്ന് കോടതി. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലേ. കേരളത്തിന് കൈത്താങ്ങായി രാജ്യം മുഴുവന്‍ ഒന്നിച്ചു നിന്നതാണ്. ഇത്തരം തീരുമാനങ്ങൾ കൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്. നിയമലംഘനം സംരക്ഷിക്കുകയാണോ സംരക്ഷിക്കുകയാണോ, എങ്കിൽ കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. മരട് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി.
Also read : മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി
അതോടൊപ്പം തന്നെ ചീഫ് സെക്രട്ടറിയെ കോടതി ശകാരിച്ചു. സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ല. കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാം. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നൽകി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു.
സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിക്കാനില്ലെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂ. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.
Post Your Comments