KeralaLatest NewsNews

മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ വെറും 12 സെക്കന്‍ഡ് : സ്്‌ഫോടനത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിയ്ക്കും

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വെറും 12 സെക്കന്‍ഡ്. സ്്ഫോടനത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിയ്ക്കും. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് രണ്ട് മാസം മാത്രമാണ്. ജനുവരി 11 ന് എച്ച്ടു ഒ, ആല്‍ഫ സെറിന്‍ ഫ്ലാറ്റുകളും 12 ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളും പൊളിക്കാനാണ് തീരുമാനം. 1600 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനം നടത്തിയാണ് പൊളിക്കല്‍. വെറും 12 സെക്കന്‍ഡുകള്‍ മാത്രമാണ് ഇതിനാവശ്യമായ സമയം.

read also :മരട് ഫ്‌ളാറ്റ് സംഭവം എല്ലാവര്‍ക്കും പാഠം … എന്താണ് സിആര്‍സെഡ് 1,2,3 ? തീരദേശപരിപാലന നിയമവും കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള വിലക്കുകളും …കൂടുതല്‍ അറിയാം

ആദ്യ ആറ് സെക്കന്‍ഡ് സ്‌ഫോടക വസ്തുക്കള്‍ ജ്വലിപ്പിക്കാന്‍ വേണ്ട സമയമാണ്. പൊട്ടിത്തുടങ്ങിയാല്‍ തുടര്‍ന്നുള്ള ആറ് സെക്കന്‍ഡില്‍ കെട്ടിടം പൂര്‍ണമായും നിലം പൊത്തും. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഓരോ നിലകളിലും സ്‌ഫോടനം നടക്കുക. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് ഇതിനായി ഉപയോ?ഗിക്കുക. കെട്ടിട അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കേണ്ട രീതിക്കനുസൃതമായാണ് സ്‌ഫോടനങ്ങള്‍ നടത്തുക. ഓരോ ഫ്‌ലാറ്റ് സമുച്ഛയത്തിനും വ്യത്യസ്ത സ്‌ഫോടന പദ്ധതികളാണ് നടപ്പാക്കുക.

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റുകള്‍ ഡിസംബറില്‍ പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തീയതി നീണ്ടുപോയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ജനുവരി ഒമ്ബതിനകം ഫ്ലാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോയ കാര്യവും അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button