തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്‌സ്, മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
Also read : ടെക്‌നീഷ്യൻ-ബോയ്‌ലർ ഓപ്പറേറ്റർ താത്കാലിക നിയമനം
ബി.എസ്‌സി നഴിസിംഗ് ആണ് സ്റ്റാഫ് നഴ്‌സിന്റെ യോഗ്യത. എം.ബി.ബി.എസ് അല്ലെങ്കിൽ പീഡിയാട്രിക്‌സ് എം.ഡിയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിലാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ യോഗ്യത.
ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.
Post Your Comments