Latest NewsNewsIndia

പൈപ്പ് ലൈനിൽ കുടുങ്ങിയ ആറ് പെരുമ്പാമ്പുകളെ സാഹസികമായി രക്ഷപെടുത്തി

ഒഡീഷ: പൈപ്പ് ലൈനിൽ കുടുങ്ങിക്കിടന്ന ആറ് പെരുമ്പാമ്പുകളെ രക്ഷപെടുത്തി. ഒഡീഷയിലെ ധേൻകനാൽ ജില്ലയിലാണ് സംഭവം. ഗോജപാത പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കുടിവെള്ളപൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുകൾ. വെള്ളമില്ലാത്തപ്പോൾ പൈപ്പിൽ കയറിയ പാമ്പുകൾ വെള്ളം ഒഴുക്കിവിട്ടതോടെ കുടുങ്ങിപ്പോകുകയായിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദ പെരുമ്പാമ്പുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആറ് പൊരുമ്പാമ്പിനെയും അടുത്തുള്ള കാട്ടിലേക്ക് വിട്ടയച്ചു. രക്ഷപ്പെടുത്തിയ പാമ്പുകളിൽ 18 അടി നീളമുള്ള പെരുമ്പാമ്പ് ഉണ്ടായിരുന്നതായി നന്ദ ട്വീറ്റിൽ കുറിച്ചു.

Read also: ഓസ്ട്രേലിയയില്‍ അഞ്ചു ദിവസത്തിനകം കൊന്നൊടുക്കിയത് 5,000 ഒട്ടകങ്ങളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button