കൊച്ചി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും. നേരിട്ട് പണം കൈപ്പറ്റുന്ന ട്രാക്ക് ഒന്നു മാത്രമാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഈ ഒറ്റവരിയിൽ കൂടി പോകേണ്ടി വരും. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിർബന്ധമാണ്. പാലിയേക്കര ടോൾ പ്ലാസയിൽ ഒരു വശത്തേയ്ക്ക് ആറ് ട്രാക്കുകളാണ് ഉള്ളത്. നാളെ മുതൽ അഞ്ചു ട്രാക്കുകളിലും ഫാസ്ടാഗ് കാർഡുണ്ടെങ്കിലേ കടന്നു പോകാൻ കഴിയൂ.
28,000 വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങൾ ഒറ്റ ട്രാക്കിൽ മാത്രം പോകേണ്ടി വരുമ്പോൾ സ്ഥിതി വഷളായേക്കും. പ്രതിദിനം കടന്നു പോകുന്ന 40,000ത്തേോളം വാഹനങ്ങളിൽ 12,000 എണ്ണത്തിനു മാത്രമാണ് ഫാസ്ടാഗ് കാർഡുള്ളത്. കിലോമീറുകളോളം നീളുന്ന വരി റോഡിൽ പ്രത്യക്ഷപ്പെട്ടേക്കാം.
ഫാസ്ടാഗ് കർശനമായി നടപ്പാക്കാൻ ദേശീയപാത അധികൃതർ ടോൾ പ്ലാസകൾക്ക് നോട്ടിസ് അയച്ചു. ഇതിനിടെ, തദ്ദേശീയരുടെ സൗജന്യ യാത്ര പ്രശ്നം പാലിയേക്കരയിൽ പരിഹരിച്ചിട്ടില്ല. തദ്ദേശീയരായ യാത്രക്കാർക്ക് ഫാസ്റ്റാഗ് കിട്ടാൻ 150 രൂപ പ്രതിമാസം മുടക്കണം.
ഡിസംബർ 15 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കാനായിരുന്നു നേരത്തെ നിശ്ചയിരിക്കുന്നത്. വ്യാപകമായ പരാതിയെ തുടർന്നു ഒരു മാസം കൂടി നീട്ടിനൽകുകയായിരുന്നു. എന്നാൽ ഇനി ഈ കാര്യത്തിൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.
Post Your Comments