തിരുവനന്തപുരം: ഫാസ്റ്റ്ടാഗ് വില്‍പ്പന ഈ രണ്ട് സ്ഥലങ്ങളിലും. മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലുമാണ് ഫാസ്റ്റ് ടാഗ് വില്പന ഉടന്‍ ആരംഭിക്കുന്നത്. ടോള്‍ഗേറ്റുകളില്‍ ഓണ്‍ലൈന്‍ പണമടയ്ക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ് ടാഗുകളുടെ വില്പന കൗണ്ടറുകളാണ് ആരംഭിക്കുന്നത്. ഫാസ്റ്റ് ടാഗ് വില്‍ക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ കൗണ്ടറുകളാണ് ഓഫീസുകളില്‍ തുടങ്ങുന്നത്. ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളികളാകില്ല.
Read also : ഫാസ്റ്റ് ടാഗുകൾ ആര്‍ടിഒ ഓഫീസിലും : പുതിയ തീരുമാനമിങ്ങനെ
പുതിയ വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഡീലര്‍ഷിപ്പില്‍വച്ചുതന്നെ ഇവ പതിപ്പിക്കും. എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗ് ലഭിക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇവ വില്പനയ്ക്കുണ്ടെങ്കിലും കെ.വൈ.സി. ഉള്‍പ്പെടെ നിര്‍ബന്ധമായിരുന്നു. ഇതിനാല്‍ പലര്‍ക്കും വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പണമായി കൊടുക്കണം. ഇതു സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഫാസ്റ്റ് ടാഗ് ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ പേമെന്റിലൂടെ ടോള്‍ കടക്കാനാകും. സമയനഷ്ടമുണ്ടാകില്ല. സംസ്ഥാനത്ത് 1.20 കോടി വാഹനങ്ങളാണുള്ളത്. ജനുവരി 15 മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാസ്റ്റ് ടാഗ് ലഭ്യമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെയും സഹായം തേടിയത്.
Post Your Comments