ദോഹ : സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസ് , 17 വര്‍ഷമായി പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ ജയിലില്‍. ഇതോടെ ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 2 മലയാളികളുടെ മോചനത്തിനു ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ഇന്തൊനീഷ്യന്‍ യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ തൃശൂര്‍ കുന്നംകുളം മച്ചാങ്കലത്ത് ശ്രീധരന്‍ മണികണ്ഠന്‍(42), മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ മഹാദേവന്‍ (42) എന്നിവരാണു ജയിലില്‍ ആയത്. പൊതുമാപ്പിന്റെ ആനുകൂല്യം തേടി പലവട്ടം അപേക്ഷ നല്‍കിയിട്ടും ഭാഗ്യം ലഭിക്കാതെ പോയ ഇവര്‍ക്ക് തുണയായത് മനുഷ്യാവകാശ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റുമായ നുസ്രത്ത് ജഹാന്റെ ഇടപെടലാണ്.
2003ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് . ദോഹയില്‍ ടാക്‌സി ഡ്രൈവര്‍മാരായിരുന്നു ഇരുവരും. ഇന്തോനേഷ്യക്കാരിയുമായി പണത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാവുകയും പിന്നീട് യുവതിയെ കൊലപ്പെടുത്തി മൃതദേഹം അല്‍ വക്ര ബീച്ചില്‍ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍, കൊന്നെന്ന് ആരോപിക്കപ്പെടുന്ന യുവതി 2004ല്‍ ജക്കാര്‍ത്തയിലേക്ക് മടങ്ങിയതായി രേഖകളുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മലയാളികള്‍ക്കൊപ്പം അറസ്റ്റിലായ നേപ്പാള്‍ സ്വദേശിക്ക് 15 വര്‍ഷം ജീവപര്യന്തം വിധിച്ചെങ്കിലും 2015ല്‍ പൊതുമാപ്പില്‍ മോചിതനാകുകയായിരുന്നു.
കടപ്പാട്
മലയാള മനോരമ
Post Your Comments