Latest NewsNewsIndia

പൗരത്വ നിയമം; പ്രതിഷേധം കണ്ട്  മോദി പേടിച്ചെന്ന് പിണറായി വിജയൻ, പ്രതിപക്ഷവുമായി യോജിക്കാൻ ഇനിയും തയ്യാറാണെന്നും മുഖ്യമന്ത്രി

തൃശൂർ :പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യം മുഴുവൻ ഉറ്റുനോക്കിയ ആ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതു ചെറിയ മനസുള്ള ചിലരുടെ ഇടപെടൽ മൂലമാണ്. നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ഇവിടെയുള്ള ചില ആളുകൾ പറഞ്ഞത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സിപിഎമ്മുമായി ഒ്നിച്ച് സമരത്തിന് കോൺഗ്രസില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ തന്നെ ഇതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു.

ഇന്ത്യയിലെങ്ങും മറ്റു രാജ്യങ്ങളിലുമുണ്ടായ പ്രതിഷേധം കണ്ടു മോദി പരുങ്ങലിലായെന്നും,   ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല. രാഷ്ട്രീയ, മതഭേദമില്ലാതെ എല്ലാജനങ്ങളും ഒത്തുചേരുന്ന മഹാശക്തിയാണു സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തേക്കിൻകാട് മൈതാനത്ത് വിദ്യാർഥി കോർണറിൽ ഭരണഘടനാ സംരക്ഷണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം അബൂബക്കർ മുസ്‍ലിയാർ, ആർച്ച്ബിഷപ് മാർ അപ്രേം, പന്ന്യൻ രവീന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button