Latest NewsNewsSports

കങ്കാരുക്കളെ വീഴ്ത്താന്‍ ഇന്ത്യന്‍ പുലിക്കുട്ടികള്‍ ഇന്ന് വാംഖഡെയില്‍

മുംബൈ : ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ നേടിയ തുടര്‍ച്ചയായ വിജയങ്ങളുടെ കരുത്തില്‍ ആണ് ടീം ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. മാത്രവുമല്ല ശ്രീലങ്ക, ന്യൂസിലാന്റ്, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസവും ഓസ്‌ട്രേലിയയ്ക്കുണ്ട്.

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി ഇറങ്ങുന്നത്. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി മൂന്നാമനായി കളിപ്പിക്കാനാണ് ഇന്ത്യയുടെ ആലോചന. അങ്ങനെയെങ്കില്‍ വിരാട് കോഹ്ലി നാലാംസ്ഥാനത്തേക്കിറങ്ങും. പരുക്ക് മാറി ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരെയാണ് ഓസീസ് ഭയക്കുന്നത്.

പാറ്റ്കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നീവ പേസ് ത്രയത്തിങ്ങളിലാണ് ഓസ്‌ട്രേലിയ വിശ്വാസമര്‍പ്പിക്കുന്നത്.കൂടാതെ വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, ലബുഷെയ്ന്‍ എന്നിവരുടെ ബാറ്റുകൂടി ചേരുമ്പോള്‍ ഇന്ത്യക്ക് വിജയം എന്നത് എളുപ്പമാവില്ല.റണ്‍ ഒഴുകുന്ന പിച്ചായ വാംഖഡേയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. കാരണം പിച്ചില്‍ ഈര്‍പ്പം ഉണ്ടാകുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്തായാലും ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button