
പാലക്കാട്: വാളയാർ കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടികളുടെ അമ്മ. വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറയുകയുണ്ടായി. അതേസമയം നാല് പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതിന് പിന്നാലെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടികളുടെ കുടുംബം. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഒക്ടോബറിലാണ് കേസിലെ പ്രതികളെ വെറുതെ വിട്ടു എന്ന കോടതി വിധി വന്നത്.
Post Your Comments