KeralaLatest NewsNews

പലതും വെളിപ്പെടുത്താനുണ്ട് ,ആളൂര്‍ സാര്‍ വരട്ടെ ;പ്രതികരണവുമായി കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി

കോഴിക്കോട്: പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. പല കാര്യങ്ങളും പറയാനുണ്ട്. പക്ഷെ എന്നാലിപ്പോള്‍ അതിന് സമയമായിട്ടില്ല. ആളൂര്‍ സാര്‍ വരട്ടെ എന്നും മാധ്യമങ്ങളോട് ജോളി  പ്രതികരിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

എന്നാല്‍ കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയല്‍ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആന്റണി പെരുമ്പാവൂര്‍ , സീരിയല്‍ സംവിധായകന്‍ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിര്‍കക്ഷികള്‍. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button