കൊല്‍ക്കത്ത: എടിഎം ആണെന്ന് കരുതി പാസ് ബുക്ക് പ്രിന്റിങ് മെഷീന്‍ പൊളിച്ചുകൊണ്ട് പോയി അമളി പിണഞ്ഞ് മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തിയിലാണ് സംഭവം. ഒടുവില്‍ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ പിടികൂടി. സ്വകാര്യ ബാങ്കിലെ പാസ് ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷണം പോയതായുള്ള അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.വ്യാഴാഴ്ച രാവിലെ കൗണ്ടറില്‍ എടിഎം മെഷീന് സമീപമുള്ള പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ കാണാതായത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.രാജ് സര്‍ദാര്‍ എന്നയാളാണ് പോലീസ് പിടിയിലായത്.
ഇദ്ദേഹത്തിന്റെ വീടിന്റെ പിന്‍വശത്ത് നിന്നാണ് മെഷീന്‍ കണ്ടെത്തിയത്. എടിഎം മെഷീന്‍ ആണെന്ന് കരുതിയാണ് മോഷ്ടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Post Your Comments