പൗരത്വ നിയമ ഭേദഗതി(സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്ക് പിന്തുണയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ. സിഎഎ, എന്‍ആര്‍സി എന്നിവ വ്യത്യസ്തമായ കാര്യങ്ങളാണെന്നും അതിനാല്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എയായ ഹര്‍ദിപ് സിങ് ഡങ് പറഞ്ഞു.’പാകിസ്ഥാനില്‍ പീഡിപ്പിക്കുപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഇന്ത്യയില്‍ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ല,’ മന്ദ്‌സൗറിലെ സുവസ്രയില്‍ നിന്നുള്ള എംഎല്‍എ പറഞ്ഞു.
വര്‍ഷങ്ങളായി രാജ്യത്ത് താമസിക്കുന്നവരോട് പൗരത്വം തെളിയിക്കുന്നതിനായി രേഖകള്‍ ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഹര്‍ദിപ് സിങ് വ്യക്തമാക്കി. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെ പിന്തുണച്ച് ഹര്‍ദിപ് രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ബോധവത്കരണം നടത്തുന്നതിനായി കേന്ദ്ര മന്ത്രി അമിത് ഷാ മധ്യപ്രദേശിലെ ജബല്‍പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എ നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജെ.എന്‍.യു. അക്രമം: വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷിനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മധ്യപ്രദേശില്‍ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments