KeralaLatest NewsNews

കുറ്റക്കാരായ പോലീസുകാരനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം – കെ. സോമൻ

ആലപ്പുഴ•ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ച് നാളെയുടെ വാഗ്ദാനമായ യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച എസ്.ഐ ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം എന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ. സോമൻ ആവശ്യപ്പെട്ടു.

യുവത്വത്തിലേക്ക് പ്രവേശിച്ച ഒരു കുടുംബത്തിന്റെ ആശയും പ്രതീക്ഷയും എല്ലാം ആയിരുന്ന കുട്ടിയാണ് പോലീസിന്റെ ഗുരുതരമായ വീഴ്ച മൂലം ആത്മഹത്യ ചെയ്തത്. സഹോദരനെ മർദ്ധിച്ചതും പിതാവിനെതിരെ കള്ളക്കേസ് ചുമത്തിയതും എല്ലാം കൊണ്ട് മാനസികമായി തകർന്നാണ് അക്ഷയ് ദേവ് ആത്മഹത്യ ചെയ്തത്. കള്ളക്കേസ് കൊടുത്തവർക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് കെ. സോമൻ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് പോലീസ് മാനസികമായി പീഡിപ്പിച്ച് ആത്മഹത്യ ചെയ്ത കരളകം വാർഡ് പാലക്കുളം പുത്തൻവീട്ടിൽ സുധാകരന്റെ മകൻ അക്ഷയദേവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം മുൻ പ്രസിഡണ്ട് ജി. വിനോദ് കുമാർ, ടൗൺ ഏരിയ ഭാരവാഹികളായ അനിൽ കുമാർ, മനു ഉപേന്ദ്രൻ, എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button