തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നായിരുന്നു യുഎഡിഎഫും എല്‍ഡിഎഫും ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യമാണ് കമ്മീഷൻ തള്ളിയത്.
Read also: ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് മികച്ച നേട്ടത്തിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനം ബൂത്തുകളാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വാര്‍ഡ് അടിസ്ഥാനത്തിലാണ്. ഈ വോട്ടര്‍പട്ടികകള്‍ തമ്മില്‍ പൊരുത്തപ്പെടില്ല. അതുകൊണ്ടാണ് 2015ലെ വോട്ടര്‍പട്ടികയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments