തൃശൂര്‍: നടനും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ് എം മനയ്ക്കാലത്ത് അന്തരിച്ചു. 48 വയസായിരുന്നു. തൃശൂരില്‍ വെച്ച് ട്രെയിന്‍ തട്ടിയാണ് മരണം. കഴിഞ്ഞ ദിവസം രാത്രി തൃശൂരില്‍ ഡബ്ബിംഗ് കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സത്തില് ഇത്തവണം സഹനടനുള്ള അവാര്‍ഡ് ദിനേശിനായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണല്‍ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സദ്വാര്‍ത്തയില്‍ മാധ്യമപ്രവര്ത്തകനായിരു്നന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകളുമെഴുതാറുണ്ട്. പ്രമുഖ പത്രപ്രവര്ത്തകന് ആര് എം മനയ്ക്കലാത്തിന്റെ സഹോദരന് പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടില്‍ ദിനേശ്.
Post Your Comments