ജോലിക്ക് വരാതിരിക്കാന്‍ ബോസിന് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രം അയച്ച് പുലിവാല് പിടിച്ച് യുവതി. ടയറില്‍ ആണി കയറി പഞ്ചറായെന്നും ജോലിക്ക് വരാനാകില്ലെന്നും വ്യക്തമാക്കി എഡിറ്റ് ചെയ്ത ചിത്രം യുവതി ബോസിന് അയക്കുകയായിരുന്നു. ചിത്രം വലുതാക്കി നോക്കിയപ്പോൾ ചിത്രം എഡിറ്റ് ചെയ്തതാണെന്നും ആണിയും ടയറും യാഥാര്ഥത്തിലുള്ളതല്ലെന്നും ബോസിന് മനസിലായി. ഏതായാലും ഈ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറലായിട്ടുണ്ട്. യുവതിയുടെ സഹപ്രവർത്തകരാണ് ഈ ചിത്രം പുറത്തുവിട്ടത്.
Read also: ഓസ്ട്രേലിയയിൽ കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. മിക്കവരും ഈ ചിത്രത്തെയും യുവതിയെയും കളിയാക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ആണി ടയറില്‍ കൊള്ളുന്ന ഫോട്ടോ എങ്ങനെയിരിക്കുമെന്നാണ് മറ്റുചിലർ കാട്ടിക്കൊടുക്കുന്നത്.
Post Your Comments