Latest NewsKeralaNews

അരി പൂഴ്ത്തിവെച്ച പിണറായി വിജയന്റെ പാര്‍ട്ടിക്ക് എന്റെ അച്ഛനമ്മമാരുടെ വോട്ടില്ല,, കള്ളപ്രചാരണം പൊളിച്ചടുക്കി പിതാവ്

പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപണം

ഇടുക്കി : ‘ഞങ്ങളുടെ അരി പൂഴ്ത്തിവച്ച പിണറായി വിജയന്റെ പാര്‍ട്ടിക്ക് എന്റെ അച്ഛനമ്മമാരുടെയും കുടുംബക്കാരുടെയും വോട്ടില്ല’- എന്ന കാര്‍ഡുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി നിര്‍മിച്ചതാണെന്ന് സാക്ഷ്യപ്പെടുത്തി കുട്ടിയുടെ പിതാവ് രംഗത്തുവന്നിരിക്കുകയാണ്. ഷാജി കുഴിഞ്ഞാലി എന്ന മൂലമറ്റം സ്വദേശിയായ യുവാവാണ് ഈ ചിത്രത്തിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയത്. ബാലസംഘം ഏരിയാ സെക്രട്ടറിയാണ് തന്റെ മകളെന്നും ഇടതുപക്ഷാനുഭാവിയായ അച്ഛന്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഷാജി, താനും കുടുംബവും പിണറായി വിജയന് തന്നെ വോട്ട് ചെയ്യുമെന്നും പറയുന്നു.

Read Also : എന്നെ കാണാന്‍ ആരുടേയും അനുവാദം വേണ്ട, നിങ്ങളുടെ സഹോദരനായി മകനായി സുഹൃത്തായി എന്നും ഞാനുണ്ടാകും : സന്ദീപ് വാര്യര്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

‘ഈ ചിത്രം വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിക്കുന്നതായി കാണുന്നു…
ഈ ചിത്രത്തില്‍ കാണുന്നത് എന്റെ മകളാണ്. ബാലസംഘം ഏരിയാ സെക്രട്ടറിയാണവള്‍!

ഹൈടെക്കായി മാറിയ എയ്ഡഡ് സ്‌കൂളിലാണ് പഠിക്കുന്നത്…. 5 കൊല്ലമായി ലോഡ്‌ഷെഡിങ്ങോ പവര്‍കട്ടോ ഇല്ലാത്ത കേരളത്തില്‍, വൈദ്യുതി മന്ത്രി സഖാവ് മണിയാശാന്റെ ജില്ലയിലാണ് താമസിക്കുന്നത്.കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ പഠനം നടത്തിയ കേരളത്തിലാണ് ജീവിക്കുന്നത്…

കേരളത്തിലൊരാള്‍ പോലും പട്ടിണിയാവരുത് എന്ന് നിര്‍ബ്ബന്ധമുള്ള സഖാവ് പിണറായി നയിക്കുന്ന LDF സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനത്തിലും അഭിമാനിക്കുന്ന, പിന്തുണക്കുന്ന, ചേര്‍ന്നു നില്‍ക്കുന്ന CPIM കുടുംബമാണ് ഞങ്ങളുടേത്.. സഖാവ് പിണറായി വിജയന്റെ പാര്‍ട്ടിക്കു തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഓരോ വോട്ടും!

അന്നം മുടക്കാന്‍ പ്രതികാരപക്ഷ നേതാവും.. അതിനെ ന്യായീകരിക്കാന്‍ കുറച്ചണികളും.. അതിനായി ഉളുപ്പില്ലാത്ത പ്രചാരണവും!

സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.’

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button