ചെന്നൈ: ഹിന്ദു എന്ന വാക്കിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സര്‍വധര്‍മ സമഭാവന എന്ന കാഴ്ചപ്പാടാണു നാം പിന്തുടരുന്നത്. അത് ഇന്ത്യക്കാരുടെ രക്തത്തിലുണ്ടെന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ചെന്നൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ഉപരാഷ്ട്രപതി പറയുകയുണ്ടായി.
Read also: സന്നിധാനത്തിൽ മാത്രം മകരജ്യോതി കാണാനായി ഒരുക്കുന്നത് 25 സ്ഥലങ്ങൾ
ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവിനായി സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ തകര്‍ക്കാന്‍ സമയമായിരിക്കുന്നു. മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ല. പീഡിപ്പിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ രാജ്യം തയാറാവുകയാണെന്നും ചിലര്‍ അതിനെ വിവാദമാക്കാന്‍ ശ്രമിക്കുകയാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
Post Your Comments