ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ജാമിയ മിലിയ സര്‍വകലാശാലയിൽ. സര്‍വകലാശാലയ്ക്കു പുറത്തു സമരം ചെയ്യുന്നവരെ അഭിസംബോധന ചെയ്ത് തരൂർ സംസാരിക്കുകയുണ്ടായി. ജാമിയയിലും ജഐന്യുവിലും നടന്നത് നാണംകെട്ട പെരുമാറ്റങ്ങളാണ്. ജാമിയയില്‍ പോലീസ് തന്നെ ഹോസ്റ്റലും ലൈബ്രറിയും അടിച്ചുതകര്‍ക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു. ഇതു സമരത്തിനുള്ള പിന്തുണ മാത്രമല്ല, വിദ്യാര്‍ഥികളോടുള്ള പെരുമാറ്റത്തിലെ പ്രതിഷേധമാണെന്നും ഈ വിദ്യാര്‍ഥികള്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.
Post Your Comments