Latest NewsIndiaNews

സംസ്ഥാനത്തെ ‘പോളിസിമേക്കേഴ്‌സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍ ഈശ്വരനോട്‌ പ്രാര്‍ഥിക്കുന്നു; മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ‘പോളിസിമേക്കേഴ്‌സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍ ഈശ്വരനോട്‌ പ്രാര്‍ഥിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. പശ്ചിമ ബംഗാളിന്റെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുളളതാണ്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം പശ്ചിമ ബംഗാളിലെ 90 ലക്ഷം ജനങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read also: ബി​ജെ​പി അധികാരത്തിൽ തിരിച്ചെത്തും; ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പിച്ച് നാ​രാ​യ​ണ്‍ റാ​ണെ

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി, എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം ലഭിച്ചുതുടങ്ങും. പാവപ്പെട്ട 75 ലക്ഷം ജനങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട്. പ്രധാനന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം 43,000 കോടി രൂപ നിക്ഷേപിച്ചുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button