കൊല്‍ക്കത്ത: കൈവശം ബോംബുണ്ടെന്ന് യാത്രക്കാരി ഭീഷണിപ്പെടുത്തിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ഏഷ്യ 15316 വിമാനമാണ് യാത്രക്കാരിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയത്.
ശനിയാഴ്ച 9.57നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.കുറച്ച് കഴിഞ്ഞപ്പോള്‍ യാത്രക്കാരിയായ 25കാരി മോഹിനി മൊണ്ടാലാണ് വിമാന ജീവനക്കാരിയുടെ കൈവശം ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് നല്‍കിയത്. വിമാനത്തിന്റെ ക്യാപ്റ്റന് നല്‍കാനെന്ന് പറഞ്ഞ് കൈമാറിയ കുറിപ്പില്‍ തന്റെ ശരീരത്തില്‍ ബോംബ് വെച്ചുകെട്ടിയിട്ടുണ്ടെന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്നും യുവതി പറഞ്ഞു.
ഇതോടെ വിമാനം തിരികെ ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍റുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങിനായി കൊല്‍ക്കത്തയിലേക്ക് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം നിലത്തിറങ്ങിയ ഉടനെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കി. തുടര്‍ന്നന് മോഹിനി മൊണ്ടാലിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.
Post Your Comments