തന്റെ അടുത്ത് വന്ന ഒരു കേസിനെക്കുറിച്ചുള്ള കുറിപ്പുമായി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല
ഈ അടുത്ത് ഒരു കേസ് വന്നു …
എന്തൊക്കെ അവൾക്കു വേണ്ടി ചെയ്താലും ഒരു സന്തോഷവും ഇല്ല ..
ഇങ്ങനെ ആയിരുന്നില്ല ഇവൾ ..
കിടപ്പറയിൽ പോലും താല്പര്യമില്ല ..
ഉറക്കമില്ല ..
എന്നാൽ ഇപ്പോഴും കിടപ്പാണ് ..
കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നാറില്ല ..
എന്നൊക്കെ ആണ് പറയുന്നത്
ഭർത്താവ് , കൂടെ വന്ന ഭാര്യയെ കുറിച്ച് പറയുക ആണ് ..
പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി ..
കുനിഞ്ഞിരിക്കുന്ന ഒരു യുവതി ..
സങ്കടം പെരുകി മൂക്കും ചുണ്ടും വിറകൊള്ളുന്നുണ്ട് ..
എന്താ തോന്നുക മനസ്സിൽ ?
ഞാൻ ചോദിച്ചു ..
എന്നെ നോക്കുന്നില്ല ..
ഏറെ നേരം എടുത്ത് പയ്യെ മറുപടി പറഞ്ഞു ..
രാവിലെ തൊട്ടു വൈകുന്നേരം വരെ എന്തോ ഒരു സങ്കടമാണ് ..
പ്രത്യേകിച്ച് കാരണം ഒന്നുമില്ല ..
എന്താ hobbies ?
പാട്ടു കേൾക്കാനോ , വായിക്കാനോ ഒന്നും തോന്നാറില്ല ..
ഞാൻ ഏറെ ആസ്വദിച്ച് ചെയ്തിരുന്നതാണ് വായന ..
മക്കളുടെ കാര്യങ്ങൾ പോലും ചെയ്തു കൊടുക്കുന്നില്ല ..ഓഫീസിൽ ഒരു മാസമായി ലീവ് ആണ് ..
വല്ലാത്ത ക്ഷീണമാണ് എപ്പോഴും..ഭക്ഷണം കഴിക്കുന്നതെ ഇല്ല ..
ഭർത്താവ് ഇടയ്ക്കു കേറി പറഞ്ഞു…
രാത്രിയിൽ കിടക്കുമ്പോൾ ഉറങ്ങും , പക്ഷെ , ഒരു മൂന്ന് നാല് മണിയാകുമ്പോൾ അങ്ങ് ഉണരും ..
വിശപ്പില്ല ..
ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കിട്ടുന്നില്ല ..
ഒന്നിനും ഒരു ആത്മവിശ്വാസമില്ല ..
ഇങ്ങനെ ആയിരുന്നില്ല ഞാൻ ..
വിങ്ങി കരഞ്ഞു കൊണ്ട് അവർ പറഞ്ഞു ..
അത് മാത്രമല്ല മാഡം, രണ്ടു ദിവസമായി എന്തെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം തപ്പി എടുത്ത് പറയാൻ തന്നെ സമയം എടുക്കും ..
ആണോ ?
ഞാൻ ചോദിച്ചു ..
ഞാൻ രക്ഷപ്പെടില്ല , എനിക്കിനി മുന്നോട്ടു ഒന്നുമില്ല ..
ഞാൻ പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല ..
ആരോടും പറഞ്ഞു കൊടുക്കാനും എനിക്ക് അറിയില്ല ..
ഒറ്റപെട്ടു പോകുക ആണ് ഞാൻ വല്ലാതെ ..
ആർക്കും ഒന്നും ചെയ്യാൻ എനിക്ക് സാധിച്ചിട്ടില്ല ..
എന്തിനു ഇങ്ങനെ ഒരു ജന്മം ?
പെട്ടന്ന് അവർ പൊട്ടിക്കരഞ്ഞു കൊണ്ട് ഇത്രയൂം പറഞ്ഞു ..
psychiatrist ന്റെ അടുത്ത് എത്രയും പെട്ടന്ന് കൊണ്ട് പോകണം ..ഞാൻ പറഞ്ഞു ..
അത് വേണോ ? കൗൺസലിംഗ് കൊണ്ട് മാറില്ലേ ?
ഭാര്തതാവ് ഉയർന്ന വിദ്യാസമ്പന്നൻ ആയിട്ടും ഈ ചോദ്യം ..
ഈ അവസ്ഥയിൽ കൗൺസലിംഗ് മാത്രം പോരാ ..
പ്രശ്നം തുറന്നു പറയാൻ പറ്റണം..
ഞാൻ പറയുന്നത് ശ്രദ്ധിക്കാൻ പറ്റണം ..
ഇതൊന്നും അവർക്കു പറ്റുന്നില്ല …
ഭീതിയോടെ എന്നെയും അവരുടെ ഭർത്താവിനെയും നോക്കുക ആണ് ..
ആ കണ്ണുകൾ കാണുമ്പോൾ മനസ്സിന്റെ ഗതി അറിയാം ..
ദീനം ബാധിച്ചവളെ പോലെ അവൾ വിളറിയും ക്ഷീണിച്ചും ഇരുന്നു ..
വീട്ടിലെ ജോലിയും ഓഫ്‌സിലെ ജോലിയും ഒന്നിച്ചു ചെയ്തിരുന്ന മിടുക്കിയായ സ്ത്രീ ആയിരുന്നു അവർ ..
സൈക്കോട്ടിക് ഡിപ്രെഷൻ…
മനസ്സിന്റെയും ശരീരത്തിന്റെയും പ്രവർത്തനങ്ങളുടെ ലഘൂകരണം , ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ ..
തലച്ചോറിയിലെ Serotonin എന്ന രാസവസ്തുവിന്റെ അളവ് കുറയുന്നതാണ് വിഷാദ ചിന്തകൾക്കും സങ്കടത്തിനും ആത്മഹത്യക്കും കാരണമാകുന്നത്
.തലച്ചോറിലെ .Nor epinephrine ,Serotonin ,dopamineതുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുള്ള മരുന്നുകൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ക്രമേണ മാറ്റം വരും ..
സാധാരണ ഗതിയിൽ ഒൻപതു മാസക്കാലം ആണ് മരുന്നുകൾ കഴിക്കേണ്ട കാലം ..
ഒറ്റയടിക്ക് മരുന്നുകൾ നിർത്തരുത് ..
ഡോക്ടറുടെ നിർദേശപ്രകാരം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരിക .
മരുന്നിന്റെ കൂടെ കൗൺസലിംഗ് നൽകാം
ശരീരത്തിന് അസുഖം വരുന്ന പോലെ മാത്രമാണ് മനസ്സിനും ..
അത് മനസിലാക്കുക ..
യഥാസമയം പ്രതിവിധി തേടുക .,..
മറ്റേത് അസുഖം പോലെയേ ഉള്ളു വിഷാദാവസ്ഥയും ..
പറഞ്ഞു സമാധാനം കണ്ടെത്താവുന്ന അവസ്ഥ തുടക്കത്തിൽ ..
അതിനു പറ്റാത്ത അവസ്ഥ ആണേൽ മരുന്ന് എടുക്കു…
മിടുക്കരായി ഇനിയും ജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ട ?
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
Post Your Comments