KeralaLatest NewsNews

‘നമ്മള്‍ ഓരോരുത്തരും ഇനിയൊരാള്‍ക്ക് ഗുരു ആയാല്‍,തളര്‍ത്താതെ വഴികാട്ടി ആയാല്‍, നമ്മുടെ ആത്മാവാണ് തിളങ്ങുക’ കൗണ്‍സലിംഗ് സൈക്കോളജിസ്റ്റിന്റെ കുറിപ്പ് വായിക്കേണ്ടത്

ഒരു വ്യക്തിക്ക് വളരാന്‍ ഏറ്റവും അനിവാര്യം മറ്റൊരാളെ പിടിച്ചുയര്‍ത്തുക എന്നതാണെന്ന് പറഞ്ഞ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മള്‍ ഓരോരുത്തരും ഇനിയൊരാള്‍ക്ക് ഗുരു ആയാല്‍, തളര്‍ത്താതെ വഴികാട്ടി ആയാല്‍, നമ്മുടെ ആത്മാവാണ് തിളങ്ങുകയെന്നും ഇവര്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

ഒരു വ്യക്തിക്ക് വളരാൻ ഏറ്റവും അനിവാര്യം മറ്റൊരാളെ പിടിച്ചുയർത്തുക എന്നതാണ്..
*******————*********-*————–*******—-

വർഷങ്ങൾക്ക് മുൻപ് ബിസ്സിനെസ്സ് രംഗത്തെ പ്രമുഖയായ സ്ത്രീയെ കാണാൻ ഇടയായി..
ഓടി ചെന്നു അവരോടു സംസാരിച്ചു..
എന്റെ ആരാധനയും ആദരവും അവരെ അറിയിച്ചു..
എനിക്കും ഇതേ പോൽ എന്റെ ജോലിയിൽ വളരണം..
ഞാൻ പറഞ്ഞു..
നിങ്ങൾക്ക് അതത്ര എളുപ്പമാകില്ല..
കാരണം, എന്റെ വീട്ടിൽ ഓരോന്നിനും ഓരോ ജോലിക്കാരികൾ ഉണ്ട്..
സർവ്വ വിധസൗകര്യങ്ങൾ ഉണ്ട്..
പിന്തുണയും..
അത്രയും ശക്തമായ അടിത്തറ ആയത് കൊണ്ടാണ് ഞാൻ വളർന്നത് !
ആ വാക്കുകൾ എന്നെ പക്ഷെ തളർത്തിയില്ല..
ഈ നിമിഷവും ഞാൻ എന്റെ ജോലിയിൽ മുന്നേറാനുള്ള തിരക്കിൽ ആണ്…
അതീവ സന്തുഷ്‌ടയാണ് ഔദ്യോഗിക മേഖലയിൽ..

രണ്ടാമത്തെ സ്ത്രീയെ ഞാൻ കാണുന്നത് ഒരു സിനിമ തിയേറ്ററിൽ വെച്ചാണ്..
അവർ ഒറ്റയ്ക്കു ആണ് സിനിമ കാണാൻ വരാറുള്ളത് എന്ന് പറഞ്ഞപ്പോൾ ആ കാലത്ത് അതൊരു വലിയ കാര്യമായി എനിക്ക് തോന്നി..
എനിക്കും ഒറ്റയ്ക്കു സിനിമ കാണാൻ പോകണം..
“”നിങ്ങളെ പോൽ ഉള്ളവർക്ക് പറ്റുമെന്ന് തോന്നുന്നില്ല..
ഞാനൊക്കെ എല്ലാവരും അറിയുന്ന ആളാണ്.. “”
അവരുടെ വാക്കുകളും എന്റെ സ്വപ്നം കെടുത്തിയില്ല..
ഏകയായി എവിടെയും പോകാനുള്ള ചങ്കുറ്റം ഇന്നെനിക്ക് ഉണ്ട്..
അതിനൊരു സെലിബ്രിറ്റി ആകേണ്ടതില്ല.. !

വലിയ മാർക്കറ്റിങ് ആണല്ലോ ഫേസ്ബുക്കിൽ?
അടുത്ത സെലിബ്രിറ്റി ആയ സ്ത്രീ എന്നോട് ഈ അടുത്ത് ചോദിച്ചു..
അതേ, എന്നെ മാർക്കറ്റ് ചെയ്യാൻ ഞാൻ അല്ലേ നല്ലത്?
അത് മാത്രമല്ല, എല്ലാ ദിവസവും എനിക്കു പറ്റിയ മേഖലയിൽ ഞാൻ എന്റെ ജോലി സാധ്യത തിരയുകയും,
അപ്ലിക്കേഷൻ അയക്കുകയും ചെയ്യാറുണ്ട്..

ബാങ്കിൽ ബ്ലാങ്ക് പേപ്പർ ഒപ്പിട്ട് കൊടുക്കാനല്ലാതെ പോയിട്ടില്ലാത്ത ഞാൻ,
ഇന്ന് അവിടെ പോയിരുന്നു ഓരോ കാര്യങ്ങളും പഠിക്കാറുണ്ട്..
അതൊരു സുഖമാണ്..
ഓരോ നിമിഷവും നമ്മുക്ക് നമ്മളെ കണ്ടെത്താൻ ഓരോ കാരണങ്ങൾ..
അതിനു തടയിടാൻ വരുന്നത് ആരായാലും ശ്രദ്ധിക്കേണ്ട,
ചുമ്മാ അങ്ങ് പൊയ്ക്കോണം..
കൂടെ,
പണ്ട് നമ്മൾ പകച്ചു നിന്ന പോൽ ആരെങ്കിലും നിൽക്കുന്നു എങ്കിൽ അവരെയും കൂട്ടിക്കോ..
പഠിപ്പിക്കുമ്പോൾ ആണ് അദ്ധ്യാപകർക്കു കൂടുതൽ മാറ്റുണ്ടാകുക..
നമ്മൾ ഓരോരുത്തരും ഇനിയൊരാൾക്ക് ഗുരു ആയാൽ,
തളർത്താതെ വഴികാട്ടി ആയാൽ,
നമ്മുടെ ആത്മാവാണ് തിളങ്ങുക..

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

https://www.facebook.com/photo.php?fbid=10157538841969340&set=a.10152973236709340&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button