ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിൽ അവസരം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ(ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരണമടഞ്ഞ കോസ്റ്റ്ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം) പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും നടക്കുക. 20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, 7 മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന.തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ജൂൺ/ജൂലായ് മാസങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. ശേഷം ഇവര്‍ക്കുള്ള പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://joinindiancoastguard.gov.in/
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി : ജനുവരി 26
അവസാന തീയതി : ഫെബ്രുവരി 2
അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുന്ന തീയതി : ഫെബ്രുവരി 15-22
Post Your Comments