Latest NewsKeralaNews

കൊടുങ്ങല്ലൂരിൽ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 50 വാഹനങ്ങൾ കത്തി നശിച്ചു

കൊടുങ്ങല്ലൂര്‍: പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50-ഓളം വാഹനങ്ങള്‍ കത്തി നശിച്ചു. കോട്ടപ്പുറം പാലത്തിന് താഴെ ദേശീയപാതാ അതോരിറ്റിയുടം അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. ഉച്ചയോടെയാണ് സംഭവം. വാഹനങ്ങള്‍ പുറത്തുനിന്ന് കാണാനാകാത്ത വിധം പുല്ലും കാടും വളര്‍ന്ന് മൂടിയ നിലയിലായിരുന്നു. ഉണങ്ങിയ പുല്ലിന് തീപിടിച്ച്‌ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു . പോലീസും പുല്ലൂറ്റ്, മാള, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും ചേര്‍ന്ന് രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ ആളി കത്തുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തതോടെ സമീപവാസികളും പരിഭ്രാന്തിയിലായി . പ്രദേശത്ത് കാടും പുല്ലും വലിയ തോതില്‍ വളര്‍ന്നു നിന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ തടസങ്ങള്‍ സൃഷ്ടിച്ചു.

ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടേക്ക് മാറ്റിയത്. ഒട്ടുമിക്ക വാഹനങ്ങളും വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്തവിധം കേടുവന്ന് നശിച്ചവയായിരുന്നു. അനധികൃത മണല്‍ കടത്ത് കേസുകളിലും അപകടങ്ങളിലും പെട്ട ലോറികളും ടിപ്പറുകളുമാണ് കത്തിനശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button