
കോഴിക്കോട് : വീട്ടിൽ സ്ഫോടനം. കോഴിക്കോട് ഇരിങ്ങലിൽ മൂരാട് ടാക്കീസ് റോഡിന് സമീപം മങ്ങിലൊടിതാഴെ പ്രഭാകരന്‍റെ വീടിലെ വരാന്തയിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ സ്റ്റീൽ പാത്രത്തിൽ നിറച്ച സ്ഫോടക വസ്തു വീടിന് നേരെ എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also read : ഹെലികോപ്റ്ററിന്റെ കാറ്റില്‍ അപകടം: മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിക്കേറ്റ സ്ത്രീക്ക് സൗജന്യ ചികിത്സ നല്‍കി
സംഭവത്തില്‍ ആർക്കും പരിക്കില്ല. സ്ഫോടനത്തിൽ വീടിന്‍റെ ചുമരിൽ വിള്ളലുണ്ടായി. . കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നും . പ്രഭാകരന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പയ്യോളി പോലീസ് പറഞ്ഞു.
Post Your Comments