മെല്‍ബണ്‍: ഓസ്‌ട്രേലിയയിൽ കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം. ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുമാണ് ഹെലികോപ്റ്ററുകളില്‍ ആകാശത്ത് നിന്ന് ക്യാരറ്റും മധുരകിഴങ്ങളുകളും വിതറിയത്. ആയിരക്കണക്കിന് കിലോ പച്ചക്കറികളാണ് ഇത്തരത്തില്‍ നിക്ഷേപിച്ചത്. ദേശീയ ഉദ്യാനത്തിലെ ജീവനക്കാര്‍ ആയിരക്കണക്കിന് കണക്കിന് കിലോ ഭക്ഷണം, പ്രധാനമായും മധുരക്കിഴങ്ങും ക്യരറ്റും ഹെലികോപ്റ്ററില്‍ നിന്ന് ഇട്ടുകൊടുക്കുന്നു’ എന്ന തലക്കെട്ടൊടെ ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്ന്‍ ആണ് ചിത്രം ട്വീറ്റ് ചെയ്‌തത്.
Operation Rock Wallaby ?- #NPWS staff today dropped thousands of kgs of food (Mostly sweet potato and carrots) for our Brush-tailed Rock-wallaby colonies across NSW ?? #bushfires pic.twitter.com/ZBN0MSLZei
— Matt Kean MP (@Matt_KeanMP) January 11, 2020
Post Your Comments