കോഴിക്കോട്: ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴിയാണെന്നും സെന്‍സസും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതു കൊണ്ടാണ് എന്‍ ആര്‍ സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്നും വ്യക്തമാക്കി മുഖ്യമന്ത്രി. മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം. ഇവിടെ ഒരു സംഘപരിവാര്‍ ഭീഷണിയും വിലപ്പോവില്ല. വര്‍ഗ്ഗീയ വാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണ് നമ്മള്‍ മാറ്റി നിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടില്‍ ചെലവാകില്ല. ഒരുമയാണ് നമ്മുടെ കരുത്ത്. ആരും ആശങ്കപ്പെടേണ്ടതില്ല. നമ്മള്‍ ഒരുമിച്ച് നിന്നാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. സെന്‍സസിനപ്പുറം ഒരു സെന്റിമീറ്റര്‍ പോലും സര്‍ക്കാര്‍ മുന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments