KeralaLatest NewsNews

വീട്ടിലെ പ്രശ്നങ്ങള്‍ ഒതുക്കാന്‍ ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ വീട്ടുകാരേയും പറ്റിച്ച് യുവതി സിഐ ആയി വേഷം കെട്ടി, തുടര്‍ന്ന് നടന്ന രസകരമായ സംഭവം ഇങ്ങനെ

കോട്ടയം : വീട്ടിലെ പ്രശ്‌നങ്ങള്‍ ഒതുക്കാന്‍ ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ വീട്ടുകാരേയും പറ്റിച്ച് യുവതി സിഐ ആയി വേഷം കെട്ടി, തുടര്‍ന്ന് നടന്ന രസകരമായ സംഭവം ഇങ്ങനെ.
പൊലീസ് വേഷം ധരിച്ചു ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിസരത്തും മെഡിക്കല്‍ കോളജിലും കറങ്ങി നടന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. 6 മാസം ഗര്‍ഭിണിയായ യുവതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനാല്‍ പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. ഇന്നലെ വൈകിട്ടാണു സംഭവം. പൊലീസ് വേഷത്തിനു മുകളില്‍ മേലങ്കി ധരിച്ച് സ്റ്റേഷനു പുറത്തു ഫോണില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ജോലി ലഭിച്ചതായി വീട്ടുകാരെ കബളിപ്പിക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന് 25 വയസ്സുള്ള യുവതി പൊലീസിന് മൊഴി നല്‍കി. കറുത്ത ഷൂവും 3 വലിയ സ്റ്റാറും ഉള്‍പ്പെടെ സിഐ റാങ്കിങ് യൂണിഫോമാണു ധരിച്ചിരുന്നത്. ബിരുദധാരിയായ യുവതി ഫേസ്ബുക് വഴി പരിചയപ്പെട്ട യുവാവിനെയാണ് വിവാഹം കഴിച്ചത്. അന്നുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തിലുണ്ടായ പ്രശ്‌നം ഒഴിവാക്കാന്‍ സിഐ ജോലി ലഭിച്ചുവെന്നു ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പരിശീലനത്തിനെന്ന പേരില്‍ വീട്ടില്‍നിന്നു പോയ യുവതി ഗാന്ധിനഗര്‍ സ്റ്റേഷനില്‍ 2 ദിവസം എത്തിയിരുന്നു. മേല്‍ക്കുപ്പായം ധരിച്ചു സ്റ്റേഷനു പുറത്തെ കസേരയില്‍ ഇരുന്ന യുവതിയെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. കൂടുതല്‍ സമയവും മെഡിക്കല്‍കോളജിലാണ് ചെലവിട്ടത്. കേസെടുത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button