ഇനിമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനിലും കാണാം. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെര്‍ത്തുകളെ പറ്റിയുമുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയശേഷമാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിയുക.
ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് ആദ്യത്തെ ചാര്‍ട്ട് പുറത്തുവിടും. രണ്ടാമത്തെ ചാര്‍ട്ട് 30 മിനുട്ടിനുമുമ്പും. സീറ്റു മാറ്റത്തെപറ്റിയുള്ള വിവരങ്ങള്‍ രണ്ടാമത്തെ ചാര്‍ട്ടിലാകും ഉണ്ടാകുക. ഐആര്‍സിടിസിയുടെ വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയുമാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിയുക.
ഐആര്‍സിടിസി വെബ്സൈറ്റ് ലോഗിന്‍ ചെയ്യുക. അപ്പോള്‍ ചാര്‍ട്ട്/വേക്കേന്‍സി എന്ന ലിങ്ക് കാണാം. അവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ പുതിയ പേജിലെത്തും. യാത്രാവിവരങ്ങള്‍ നല്‍കുക. ട്രെയിന്‍ നമ്പര്‍, യാത്ര തിയതി, ബോര്‍ഡിങ് സ്റ്റേഷന് എന്നിവയാണ് നല്‍കേണ്ടത്. തുടര്‍ന്ന്. ഓൺലൈൻ ചാർട്ട്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോള്‍ റിസര്‍വേഷന്‍ ചാർട്ട് കാണാം. ക്ലാസ് അടിസ്ഥാനമാക്കിയുള്ളതും കോച്ച് അടിസ്ഥാനമാക്കിയുള്ളതുമായ ഒഴിവുള്ള ബെര്‍ത്തുകളുടെയും വിവരങ്ങളുണ്ടാകും.കോച്ച് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ബെര്‍ത്തിന്റെ ലേ ഔട്ടും കാണാം.
റെയില്‍വെ മന്ത്രി പിയൂഷ് ഗോയലാണ് ട്വിറ്ററിലൂടെ ഈവിവരം അറിയിച്ചത്. ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷം ഒഴിവുള്ള ബെര്‍ത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും.
Post Your Comments